സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ അനുമതി നല്‍കൂ. അത്യാവശ്യ കാര്യങ്ങള്‍ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്ന് ഡിജിപി അറിയിച്ചു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനായുള്ള പൊലീസിന്റെ പ്രത്യേക പരിശോധന ഇന്നും തുടരും. മൂന്നാംഘട്ട ലോക്ക് ഡൗണിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും ഇളവുകളിലും നിയന്ത്രണങ്ങളും മാറ്റങ്ങള്‍ വരുത്തും. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള വയനാട്ടില്‍ കര്‍ശന ജാഗ്രത തുടരുന്നു. നിലവില്‍ 17 രോഗികളാണ് ചികിത്സയിലുളളത്. കൂടാതെ രോഗലക്ഷണങ്ങളോടെ എട്ട് പേര്‍ ആശുപത്രിയിലുണ്ട്. 2157 പേരാണ് ആകെ ജില്ലിയില്‍ നിരീക്ഷണത്തിലുള്ളത്. ആദിവാസി മേഖലകളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ മാനന്തവാടി താലൂക്കില്‍ വിവിധ പഞ്ചായത്തുകള്‍ അടച്ചിട്ട് കര്‍ശന ജാഗ്രത തുടരുകയാണ്. കണ്ടെയിന്‍മെന്റ് സോണായ പ്രദേശങ്ങളില്‍ ആളുകള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് കര്‍ശനം നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.