യാഥാര്‍ത്ഥ്യം വേറെ, പുതിയ ഗെറ്റപ്പിനെക്കുറിച്ച് സുരേഷ് ഗോപി

യാഥാര്‍ത്ഥ്യം വേറെ, പുതിയ ഗെറ്റപ്പിനെക്കുറിച്ച് സുരേഷ് ഗോപി

ഓര്‍മ്മയുണ്ടായിരിക്കണം ഈ മുഖം.സുരേഷ് ഗോപിയുടെ പുതിയ ചിത്രം എന്തു കൊണ്ടും പ്രത്യേകതകളുള്ളതാണ്. ആരായാലും രണ്ടാമതൊന്ന് നോക്കിപ്പോകും. നരച്ച താടിയും കൊമ്പന്‍ മീശയുമൊക്കെയായി ആദ്ദേഹത്തെ സാധാരണ കാണാത്ത ഗെറ്റപ്പില്‍ ആയിരുന്നു ഇത്.അദ്ദേഹം നായകനായി,നിഥിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന കാവല്‍ എന്ന ചിത്രത്തിലെ ലുക്കാണ് ഇതെന്ന തരത്തിലാണ് പലരും ഈ സ്‌കെച്ച് ഷെയര്‍ ചെയ്തത്. എന്നാല്‍ പ്രചരിക്കുന്നത് ശരിയായ കാര്യമല്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

സുരേഷ് ഗോപിയുടെ കുറിപ്പ്:പ്രഖ്യാപിക്കപ്പെട്ടതോ ചിത്രീകരണം പുരോഗമിക്കുന്നതോ ആയ എന്‍റെ ഏതെങ്കിലും പ്രോജക്ടുകളുമായി ബന്ധമുള്ള  ചിത്രങ്ങളോ ഡിസൈനുകളോ അല്ല സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.തെറ്റായ വിവരങ്ങളോടെ അവ പ്രചരിപ്പിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു.വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നീതീകരിക്കത്തക്കതല്ല.മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന എന്‍റെ 250-ാം ചിത്രത്തിന്‍റെയും തുടര്‍ന്നു വരുന്ന രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെയും ഫോട്ടോ ഷൂട്ടുകള്‍ വരെ മാത്രമേ ഈ താല്‍ക്കാലിക ഗെറ്റപ്പ് ഉണ്ടാവൂ. അതിനുശേഷം ഷേവ് ചെയ്ത ലുക്കിലാണ് കാവലിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കുക.