രാജ്യത്തെ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് നൂറ് പേര്‍

രാജ്യത്തെ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് നൂറ് പേര്‍

രാജ്യത്തെ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് നൂറ് പേര്‍

രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ശമനമില്ല.രോഗികളുടെ എണ്ണം അതിവേഗം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 3967 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത്.നൂറ് പേര്‍ കൊവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു.ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് ദേശീയതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 81870 ആയി.2649 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്.51401 പേര്‍ നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുണ്ട്.27919 പേര്‍ കൊവിഡില്‍ നിന്നും മുക്തി നേടി.

രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ പകുതിയില്‍ കൂടുതലും മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ മാത്രം 1019 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.ഗുജറാത്തില്‍ 1019 പേരും മരിച്ചു.ആകെ കൊവിഡ് മരണങ്ങളുടെ പകുതിയിലേറേയും ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലെ ആകെ കൊവിഡ് കേസുകള്‍ 27527 ആയി.ഗുജറാത്തില്‍ 9591 പേര്‍ക്കാണ് രോഗബാധ.8470 പേര്‍ക്കാണ് ദില്ലിയില്‍ രോഗം ബാധിച്ചത്. 115 കൊവിഡ് മരണങ്ങളും ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തു.