സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് 2840 പേര്‍ക്ക്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചത് പത്തുപേരാണ്. ഇതോടെ രാജ്യത്തെ മരണസംഖ്യ 302 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരെല്ലാം വിദേശികളാണ്.

പുതുതായി ഇന്ന് 2840 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 52016 ആയി. എന്നാല്‍ ഇന്ന് 1797 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 23666 ആയി ഉയര്‍ന്നു. ഇന്ന് റിയാദില്‍ മാത്രം രോഗം സ്ഥിരീകരിച്ചത് 839 പേര്‍ക്കാണ്. ജിദ്ദ 450, മക്ക 366, മദീന 290, ദമ്മാം 180, അല്‍ ഖോബാര്‍ 78, ജുബൈല്‍ 75 എന്നിങ്ങനെയാണ് ഇന്ന് പ്രധാന നഗരങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 ശതമാനവും വിദേശികളാണ്.